2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

പച്ചക്കറി കൃഷി ആരംഭം (25.8.2015 )

പച്ചക്കറി കൃഷി ആരംഭം (25.8.2015 )

ചെറുതാഴം എ .എൽ .പി .സ്കൂൾ പച്ചക്കറി കൃഷി ചെയ്യുന്നതിന്  നിലമൊരുക്കൽ പ്രവർത്തി പൂർത്തിയായി .വേണ്ട.പച്ചമുളക്,പയര്,ചീര,തുടങ്ങിയവ കൃഷി ചെയ്യനനുധേസിക്കുന്നത്...വിത്ത് മുളപ്പിക്കാനുള്ള  തയ്യാറെടുപ്പുകൾ നടത്തി.




2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

ഓണഘോഷവും എൻഡോവ്മെന്റ് വിതരണവും (21.8.2015)

ഓണഘോഷവും എൻഡോവ്മെന്റ് വിതരണവും (21.8.2015)

ചെറുതാഴം എ .എൽ .പി .സ്കൂൾ ഓണാഘോഷം കല്യാശേരി ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി.വി.വി.പ്രീത ഉദ്ഘാടനം ചെയ്തു.എൻഡോവ്മെന്റ് വിതരണ ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.സി.എം .വേണുഗോപാലൻ  ഉദ്ഘാടനം ചെയ്തു.പ്രീ പ്രൈമറി കുട്ടികൾക്ക് ബലൂണ്‍ വീർപ്പിക്കൽ ,മിട്ടായി പെറുക്കൽ  മത്സരം നടത്തി..പൂകകള മത്സരം ഗ്രുപ്പ് അടിസ്ഥാനത്തിൽ നടത്തി.സുന്ദരിക്ക് പൊട്ടുതൊടൽ ,ചാക്ക് റേസ് ,അമ്മമാർക്ക് കസേരക്കളി  എന്നിവയും നടത്തി .നല്ലൊരു ഓണ സദ്യയും കഴിച്ചു രക്ഷിതാക്കളും ,കുട്ടികളും...നിരന്ഹ മനസോടെ ....ചില ചിത്രങ്ങൾ 


































2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

കര്‍ഷകദിനാചരണം(18.8.2015 )

കര്‍ഷകദിനാചരണം(18.8.2015 )

കര്‍ഷക ദിനാചരണത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി നടത്തി.തുടര്‍ന്ന് വൃക്ഷ തൈകള്‍ നട്ടു.ചെറുതാഴം പഞ്ചായത്തിലെ അറിയപ്പെടുന്ന കൃഷിക്കാരനായ കല്ലറ കൃഷ്ണന്‍ നായരെ ഹെഡ് മിസ്ട്രെസ് ഉഷ .ആര്‍.ആദരിച്ചു.തുടര്‍ന്ന് അഭിമുഖം നടത്തി.ഉച്ചക്ക് നടന്ന നിറ-പുത്തരി ചടങ്ങുകളുടെ സോദാഹരണ ക്ലാസ്സ്‌ നടത്തി.ചെറുതാഴം കൃഷി ഭവനിലെ കൃഷി അസിസ്ടന്റ്റ് ശ്രീകല ചടങ്ങ് ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ്‌ എന്‍.എം.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു .സി.ആര്‍.സി.കോര്‍ഡിനേട്ടര്‍ പ്രസന്ന .എം.,ഭാരതി.എം,സതിസാവിത്രി.കെ, അബ്ദുള്‍റസാക്ക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.കേശവന്‍ നമ്പൂതിരി.സി.സ്വാഗതവും,എം.പി.ടി.എ.പ്രസിഡന്റ്‌ ഷൈമ നന്ദിയും പറഞ്ഞു.നിറയോലം ,ആക്രാണം  ഇവയുടെ നിർമാണ രീതി കുട്ടികളെയും രക്ഷിതാക്കളെയും ഏറെ ആകർഷിച്ചു .പുത്തരിയുടെ സ്വാദു ...വായിൽ ....നിറ മനസ്സോടെ  ഒരു കർഷക ദിനം .....





































പുതിയ കെട്ടിടം

 ചെറുതാഴം.എ.എല്‍.പി.സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം