2015, ജൂലൈ 28, ചൊവ്വാഴ്ച

നീന്തൽ പരിശീലനം

നീന്തൽ പരിശീലനം 29.7.2015 

ചെറുതാഴം എ .എൽ .പി:  രണ്ടാം ക്ലാസ്സിലെ  ആദ്യ പാഠം "എന്റെ നാട് " കൈകാര്യം ചെയ്യുമ്പോൾ ഉയർന്നുവന്ന  പ്രശ്നങ്ങൾ  നാട്ടിലെ തൊഴിലുകൾ ,സ്ഥാപനങ്ങൾ എന്നിവയെ കുറിച്ചുള്ള കുട്ടികളുടെ  ധാരണ കുറവ് പരിഹരിക്കൽ ആയിരുന്നു.അതിന് വേണ്ടി പഠനയാത്ര നടത്തി.പിന്നീട് വന്ന പ്രശ്നം കുളവുമായി ബന്ധപ്പെട്ടതാണ്.ഗോവിന്ദേട്ടൻ നീന്തൽ പഠിച്ച കുളം ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കണം  ,ഇത് അവതരിപ്പിക്കുമ്പോൾ നീന്തൽ അറിയാത്ത കുട്ടികളാണ്  എന്റെ ക്ലാസ്സിലെ 16 പേരും .പഠന കാര്യങ്ങൾ വിശകലനത്തിടെ ക്ലാസ് പി.ടി.എ .യിൽ ഇതും അവതരിപ്പിച്ചു.രക്ഷിതക്കൾക്കും നീന്തൽ വശമില്ല എന്ന കാര്യം അപ്പോളാണ് ബോധ്യ പ്പെട്ടത്‌.തുടർന്ന് പി.ടി.എ .സഹയത്തോടെ  നീന്തൽ പഠനം ആരംഭിക്കാൻ തീരുമാനിച്ചു.കുട്ടികൾക്ക് ആദ്യദിവസം തന്നെ വെള്ളത്തോടുള്ള പേടി മാറ്റാൻ ഇന്നത്തെ നീന്തൽ സഹായകമായി.മറ്റു ക്ലാസിലെ  കുട്ടികള്ക്കും നീന്തൽ പഠിക്കണമെന്ന് അവ്ശ്യ പ്പെടാൻ തുടങ്ങി.കുളങ്ങളും ,തോടുകളും  ധാരമുള്ള നാട്ടിൻ പുറങ്ങളിലും ഇവയൊന്നും വേണ്ട രീതിയിൽ സംരക്ഷിക്കാനോ ,ഉപയോഗിക്കാനോ ഇന്നത്തെ ആൾക്കാർ ശ്രദ്ധിക്കുന്നില്ല .കുളി കുളിമുറിയിൽ ,പിന്നെങ്ങനെ?
കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവം ...











2015, ജൂലൈ 15, ബുധനാഴ്‌ച

പാമ്പുകൾ -അറിഞ്ഞിരിക്കേണ്ടവ

 പാമ്പുകൾ -അറിഞ്ഞിരിക്കേണ്ടവ 

ജൂണ്‍ മാസം 25 നു വന്ന പത്ര വാർത്ത‍ അസംബ്ലിയിൽ കുട്ടികൾ വായിച്ചപ്പോളാണ്  ചില കുട്ടികൾ സംശയമുന്നയിച്ചത്.നമുടെ നാട്ടുകാരനായ ഡിഗ്രി വിദ്യാർഥി പത്ര വിതരണത്തിനിടെ പേപ്പട്ടി   കടിച്ചു   മരിച്ചു  എന്നതായിരുന്നു വാർത്ത‍.
കൂടുതൽ വാർത്തകൾ വിശകലനം ചെയ്യാൻ ക്ലാസിൽ പ്രവർത്തനങ്ങൾ കൊടുത്തപ്പോൾ കണ്ടെത്തിയ കൂട്ടത്തിൽ പാമ്പുകടിയേറ്റ് മരിച്ചതും കുട്ടികൾ കണ്ടെത്തി.
പാമ്പുകളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ രക്ഷിതാക്കളോട്  ചോദിച്ചു മനസിലാക്കാൻ പറഞ്ഞു .
CPTA  യിലെത്തിയ രക്ഷിതാക്കൾ അവരുടെ പരിമിതികൾ  അവതരിപ്പിച്ചു .
തുടർന്ന് രക്ഷിതാക്കൾക്കും  പൊതു ജനങ്ങൾക്കും ,കുട്ടികൾക്കും പാമ്പിനെ കുറിച്ച് കൂടുതൽ കാര്യ ങ്ങൾ മനസിലാക്കുന്നതിനും
പാമ്പുകടി
പ്രഥമശുശ്രൂഷ ,
അന്ധ വിശ്വാസ ങ്ങള്‍,
വിഷമുള്ളവ,ഇല്ലാത്തവ..തുടങ്ങിഎല്ലാ സംശയ നിവാരണത്തിനും വേണ്ടി
15.7.2015 നു ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ക്ലാസ്സെടുക്കുന്നതിനു കണ്ണവം ഫോറസ്റ്റ്  SNAKE CATCHER പവിത്രനുമായി ബന്ധപ്പെട്ടു.
 പാമ്പുകള്‍ സഹിതം 15.7.2015 നു ബുധനാഴ്ച ഉച്ചയ്ക്ക് നടത്തിയ  ക്ലാസിൽ നിന്നും














2015, ജൂലൈ 8, ബുധനാഴ്‌ച

2015, ജൂലൈ 7, ചൊവ്വാഴ്ച

എന്റെ നാട് -പഠനയാത്ര

എന്റെ നാട് -പഠനയാത്ര

എന്റെ നാട് നാട് ,വിവിധ തൊഴിലുകൾ ,നിരീക്ഷണം, എന്നിവ ഉൾപ്പെടുത്തി  
7.7.2015.നുനടത്തിയ പടനയാത്രയിൽ നിന്നും..ചില  വിദ്യാലയ പ്രവർത്തനങ്ങളും 





































പുതിയ കെട്ടിടം

 ചെറുതാഴം.എ.എല്‍.പി.സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം